സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ്, അഫ്ഗാനിസ്ഥാന് 130 റൺസ് വിജയം

Mujeeburrahman

അഫ്ഗാനിസ്ഥാന്റെ സ്കോര്‍ ആയ 190/4 ചേസ് ചെയ്ത് ഇറങ്ങിയ സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ് ഉര്‍ റഹ്മാന്‍. മുജീബിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം റഷീദ് ഖാനും 4 വിക്കറ്റ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 60 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Scotlandafg

വെറും 10.2 ഓവറിൽ സ്കോട്ലാന്‍ഡ് ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന് 130 റൺസിന്റെ കൂറ്റന്‍ വിജയം നേടാനായി. 25 റൺസ് നേടിയ ജോര്‍ജ്ജ് മുന്‍സി ആണ് സ്കോട്ലാന്‍ഡ് നിരയിലെ ടോപ് സ്കോറര്‍.

 

Previous articleപണ്ട് പാകിസ്ഥാനോട് തോറ്റിട്ടും എന്നോട് ആരും പാകിസ്ഥാനിലേക്ക് പോവാൻ പറഞ്ഞിട്ടില്ല, ഈ ദുരവസ്ഥ അവസാനിക്കണം ~ ഇർഫാൻ പത്താൻ
Next articleബെംഗളൂരു എഫ് സിയുടെ മൂന്നാം ജേഴ്സിയും എത്തി