ഞങ്ങളും മനുഷ്യര്‍, തെറ്റുകള്‍ സംഭവിക്കും, വിമര്‍ശകര്‍ക്കെതിരെ മഹമ്മുദുള്ള

Mahmudullahriyad

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് കടന്ന ബംഗ്ലാദേശിന്റെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് മഹമ്മുദുള്ള. തങ്ങളും മനുഷ്യരാണെന്നും തെറ്റുകള്‍ സംഭവിക്കുമെന്നത് ഈ കുറ്റം പറയുന്നവര്‍ ഓര്‍ക്കണമെന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ പറഞ്ഞത്.

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം ബംഗ്ലാദേശിനെതിരെ ബോര്‍ഡ് അംഗങ്ങള്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആയിരുന്നു വിമര്‍ശനവുമായി എത്തിയവരിൽ പ്രമുഖര്‍. ഷാക്കിബ്, മഹമ്മുദുള്ള, മുഷ്ഫിക്കുര്‍ എന്നിവര്‍ക്കെതിരെയായിരുന്നു നസ്മുള്‍ ഹസന്റെ പ്രസ്താവന.

മൂന്ന് സീനിയര്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം അതിരുകടന്നതായിരുന്നുവെന്നും തങ്ങളെല്ലാവരും മികച്ച രീതിയിൽ ശ്രമിക്കുകയാണുണ്ടായതെന്നും ചിലരെല്ലാം പെയിന്‍ കില്ലറുകള്‍ എടുത്താണ് മത്സരത്തിനിറങ്ങുന്നതെന്നും അതൊന്നും ആരം കാണുന്നില്ലെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

Previous articleപരാജയ ഭാരം റോമ താരങ്ങളുടെ തലയിലിട്ട് രൂക്ഷമായി വിമർശനവുമായി മൗറീനോ
Next articleബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്, ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 12 സാധ്യത