കുശാൽ പെരേര ലോകകപ്പ് കളിക്കുന്നത് സംശയം

323950.4

ശ്രീലങ്കൻ താരം കുശാൽ പെരേരക്ക് ടി20 ലോകകപ്പ് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ശ്രീലങ്കയുടെ മൂന്നാം ടി20 മത്സരത്തിനിടെ പരിക്കേറ്റത് ആണ് കുസൽ പെരേരയ്ക്ക് വിനയായിരിക്കുന്നത്. താരം അവസാന മത്സരം പരിക്ക് സഹിച്ചായിരുന്നു കളിച്ചത്. ഇത് ഹാംസ്ട്രിങ് ഇഞ്ച്വറി വഷളാക്കി എന്നാണ് നിഗമനം. എങ്കിലും ശ്രീലങ്ക ഇപ്പോഴും പ്രതീക്ഷയിലാണ്. താരത്തിന് നേരത്തെയും ഹാംസ്ട്രിങ് ഇഞ്ച്വറികൾ ഉണ്ടായിട്ടുണ്ട്.

അവസാന ടി20ക്ക് ഇടയിൽ പരിക്കേറ്റ ഓൾറൗണ്ടർ ലഹിരു മധുശങ്ക ലോകകപ്പിൽ കളിക്കില്ല എന്ന് ഉറപ്പായി. ഫീൽഡ് ചെയ്യുന്നതിനിടെ കോളർബോൺ ഒടിഞ്ഞ താരത്തിന് ദീർഘകാലം വിശ്രമം വേണ്ടി വരും.

Previous articleഇന്ത്യയുടെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ടീമിൽ നിന്നു മണിക ബത്രയെ ഒഴിവാക്കി
Next articleജോർദി ആൽബയും പെഡ്രിയും പരിക്കേറ്റ് പുറത്ത്, ബാഴ്സലോണ വൻ പ്രതിസന്ധിയിൽ