ടി20 നായകനായി അവസാന മത്സരത്തിൽ ടോസ് സ്വന്തമാക്കി കോഹ്‍ലി, നമീബിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Viratkohli

ടി20 നായകനായി തന്റെ അവസാന മത്സരത്തിനിറങ്ങിയ വിരാട് കോഹ്‍ലി നമീബിയയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ് സെമിയിൽ നിന്ന് പുറത്തായ രണ്ട് ടീമുകളും ഇന്നിറങ്ങുമ്പോള്‍ മത്സര ഫലം അപ്രസക്തമാണെങ്കിലും വിജയം നേടുവാന്‍ ആവും ഇരു ടീമുകളുടെയും ശ്രമം.

ഇന്ത്യന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. വരുൺ ചക്രവര്‍ത്തിയ്ക്ക് പകരം രാഹുല്‍ ചഹാര്‍ ടീമിലേക്ക് എത്തുന്നു. നമീബിയന്‍ നിരയിലും ഒരു മാറ്റമാണുള്ളത്. ജാന്‍ ഫ്രൈലിങ്ക് ടീമിലേക്ക് തിരികെ എത്തുന്നു.

നമീബിയ : Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Zane Green(w), David Wiese, Jan Frylinck, JJ Smit, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

ഇന്ത്യ: KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Rahul Chahar, Mohammed Shami, Jasprit Bumrah

Previous articleഈസ്റ്റ് ബംഗാൾ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു
Next article“ആരാധകർക്ക് അഭിമാനിക്കാൻ ആകുന്ന ടീമാക്കി ബാഴ്സലോണയെ മാറ്റും” – സാവി