“ടി20 ലോകകപ്പിൽ ഇന്ത്യ ആണ് ഫേവറിറ്റ്സ്” – ഇൻസമാം

20211022 091654

ഈ ടി20 ലോകകപ്പിൽ ഇന്ത്യ ആണ് ഫേവറിറ്റുകൾ എന്നും ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രമെ കിരീടം നേടാൻ ആർക്കും ആകു എന്നും മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹഖ്.

“എഷ്യൻ പിച്ചുകളിൽ ടി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകരമായ ടീമാണ് ഇന്ത്യ. നിങ്ങൾ ഓസ്ട്രേലിയക്കെതിരെ അവർ 155 റൺസ് പിന്തുടർന്ന രീതി കണ്ടാൽ മനസ്സിലാകും. വിരാട് കോലി ബാറ്റ് പോലും ചെയ്തില്ല – എന്നിട്ടും ലക്ഷ്യം അനായാസം പിന്തുടർന്നു. ഓസ്ട്രേലിയ പോലുള്ള ഒരു ടീമിനെതിരെ അവർ ഒരു ബുദ്ധിമുട്ടും നേരിട്ടിട്ടില്ല” മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇന്ത്യയെ കുറിച്ച് പറഞ്ഞു.

“ഒരു ടൂർണമെന്റിൽ ഇന്ന ടീം വിജയിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും ഉറപ്പിച്ചു പറയാൻ കഴിയില്ല; എന്നാൽ എന്റെ അഭിപ്രായത്തിൽ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യൻ ടീമിന് ഉയർന്ന കിരീടം നേടാൻ സാധ്യത കൂടുതൽ ഉണ്ട്. പ്രത്യേകിച്ച് ഈ സാഹചര്യങ്ങളിൽ ” ഇൻസമാം പറഞ്ഞു.

Previous articleസമനിലകൾ മടുത്തു, ഇനി ജയിച്ചു തുടങ്ങണം, ജയം തേടി ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലക്ക് എതിരെ
Next article“ബൗൾ ചെയ്യില്ല എങ്കിൽ ഹാർദിക് പാണ്ഡ്യ ടീമിൽ വേണ്ട” – ഗംഭീർ