ഇത് ചരിത്ര നിമിഷം – ഷഹീന്‍ അഫ്രീദി

Shaheenafridi

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇത് ചരിത്ര നിമിഷം എന്ന് പറഞ്ഞ് ഷഹീന്‍ അഫ്രീദി. ഇന്ത്യയ്ക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ദിവസം ഇന്നലെ പാക്കിസ്ഥാന്‍ നേടിയപ്പോള്‍ അത് ഇരു ടീമുകളും തമ്മിലുള്ള 13ാമത്തെ ലോകകപ്പിലെ ഏറ്റുമുട്ടലായിരുന്നു.

10 വിക്കറ്റിന്റെ ആധികാരിക വിജയം ടീം നേടിയപ്പോള്‍ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഷഹീന്‍ അഫ്രീദി ആയിരുന്നു. പാക്കിസ്ഥാന്‍ രാജ്യത്തിന് മൊത്തമായും യുഎഇയിലേക്ക് കളി കാണാനെത്തിയ ആരാ‍ധകര്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് അഫ്രീദി പറഞ്ഞു.

ഈ വിജയത്തിന്റെ ബലത്തിൽ ബാക്കിയുള്ള മത്സരങ്ങളിലും മികവ് പുലര്‍ത്തുവാന്‍ പാക്കിസ്ഥാന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.

21 വയസ്സുകാരന്‍ താരത്തിന്റെ ആദ്യ സ്പെല്ലിൽ തന്നെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും നഷ്ടമായിരുന്നു.

Previous article“ഇത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല “
Next articleഅസലങ്ക ചേസിംഗിലുടനീളം ടീമിന്റെ സാധ്യത നിലനിര്‍ത്തി ബാറ്റ് ചെയ്തത് അവിശ്വസനീയം – ഭാനുക രജപക്സ