വെള്ളിയാഴ്ചയും പാണ്ഡ്യയ്ക്ക് ബൗളിംഗ് ടെസ്റ്റ്, അതിന് ശേഷം മാത്രം അന്തിമ ഇലവനിലെ സ്ഥാനം

Hardikpandya

ഹാര്‍ദ്ദിക് പാണ്ഡ്യയെ വെറും ബാറ്റ്സ്മാനായി മാത്രം ടീമിൽ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റ്. കഴിഞ്ഞ ദിവസം താരത്തിനോട് നെറ്റ്സിൽ ബൗളിംഗ് പരിശീലനം നടത്തുവാന്‍ ടീം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച താരം നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നുവെങ്കിലും നാല് ഓവര്‍ ക്വാട്ട എറിയുവാന്‍ താരത്തിന് കഴിയുമോ എന്നതിന്റെ പരിശോധന ഇന്ന് ഇന്ത്യ നെറ്റ്സിൽ താരത്തെ വെച്ച് പരിശോധിക്കുമെന്നാണ് അറിയുന്നത്.

താരത്തിന്റെ ഫിറ്റ്നെസ്സ് പരിശോധനയ്ക്കായാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്. ഓള്‍റൗണ്ടര്‍ ദൗത്യം ഏറ്റെടുക്കുവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ആകുന്നില്ലെങ്കിൽ പകരം ടീമിലേക്ക് ശര്‍ദ്ധുൽ താക്കൂറിനെ കൊണ്ടു വരണമെന്നാണ് ഇപ്പോള്‍ ടീം മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാൽ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് വിരാട് കോഹ്‍ലി പറഞ്ഞത് പാണ്ഡ്യയുടെ ബൗളിംഗ് ഫോമിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു. പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്ന് വേണം അനുമാനിക്കുവാന്‍.

Previous articleസൈഫുദ്ദീന്റെ പരിക്ക്, പാക്കിസ്ഥാന്‍ പരമ്പരയും നഷ്ടമാകും
Next articleവിമര്‍ശനങ്ങള്‍ക്ക് മറുപടിയാവണം എന്ന് കരുതി ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല – ഡേവിഡ് വാര്‍ണര്‍