വെടിക്കെട്ട് പ്രകടനവുമായി ജേസൺ റോയ്, അനായാസം ഇംഗ്ലണ്ട്

Jasonroy

ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം നേടി ഇംഗ്ലണ്ട്. ഇന്ന് ബംഗ്ലാദേശിനെ 124/9 എന്ന സ്കോറിൽ ഒതുക്കിയ ശേഷം 14.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയം കരസ്ഥമാക്കിയപ്പോള്‍ ജേസൺ റോയിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിന്റെ അനായാസ ജയം ഉറപ്പാക്കിയത്.

ജേസൺ റോയി 38 പന്തിൽ 61 റൺസ് നേടിയപ്പോള്‍ ദാവിദ് മലന്‍(28*), ജോസ് ബട്‍ലര്‍(18) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ റൺസ് കണ്ടെത്തിയ താരങ്ങള്‍. നേരത്തെ തൈമൽ മിൽസ് മൂന്നും മോയിന്‍ അലി, ലിയാം ലിവിംഗ്സ്റ്റൺ എന്നിവര്‍ 2 വീതം വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. 29 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മഹമ്മദുള്ള 19 റൺസ് നേടി.

Previous articleഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്
Next articleമുംബൈ സ്ക്വാഡിൽ നാല് താരങ്ങള്‍ക്ക് കോവിഡ്, മുഷ്താഖ് അലി സ്ക്വാഡിൽ നിന്ന് പിന്‍വലിച്ചു