വിമര്‍ശനങ്ങള്‍ക്ക് മറുപടിയാവണം എന്ന് കരുതി ബാറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല – ഡേവിഡ് വാര്‍ണര്‍

Davidwarner

ശ്രീലങ്കയ്ക്കെതിരെ ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണര്‍ പറയുന്നത് താന്‍ ഒരിക്കലും വിമര്‍ശകര്‍ക്ക് മറുപടി നല്‍കണമെന്ന് ചിന്തിച്ച് ബാറ്റ് വീശിയിട്ടില്ലെന്നാണ്. 42 പന്തിൽ 65 റൺസ് നേടിയ വാര്‍ണര്‍ക്ക് മത്സരത്തിനിടെ ജീവന്‍ദാനം ലഭിച്ചുവെങ്കിലും സന്നാഹ മത്സരത്തിലെയും ഐപിഎലിലെയും മോശം ഫോം മറികടന്ന് താരം ശക്തമായ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

പത്ത് ഫോര്‍ അടക്കമാണ് വാര്‍ണറുടെ ഈ അര്‍ദ്ധ ശതകം. മത്സര ശേഷം വാര്‍ണറെ കളിയിലെ താരമായും തിരഞ്ഞെടുത്തു. ബൗളര്‍മാര്‍ക്കെതിരെ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും അത് ചില ദിവസം ഫലിക്കില്ല ഇത്തവണ ഫലിച്ചുവെന്നും ആയിരുന്നു വാര്‍ണറുടെ മറുപടി.

സന്നാഹ മത്സരത്തിൽ രവിചന്ദ്രന്‍ അശ്വിനെതിരെ റിവേഴ്സ് സ്വീപ് ശ്രമിച്ച് താന്‍ പുറത്തായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും എന്നാൽ താന്‍ ശ്രീലങ്കയ്ക്കെതിരെയും ആ ഷോട്ട് ശ്രമിച്ച് റൺസ് കണ്ടെത്തിയെന്നുള്ളതിൽ സന്തോഷമുണ്ടെന്നും ഡേവിഡ് വാര്‍ണര്‍ സൂചിപ്പിച്ചു.

Previous articleവെള്ളിയാഴ്ചയും പാണ്ഡ്യയ്ക്ക് ബൗളിംഗ് ടെസ്റ്റ്, അതിന് ശേഷം മാത്രം അന്തിമ ഇലവനിലെ സ്ഥാനം
Next articleമലപ്പുറത്തെ പെനാൾട്ടിയിൽ വീഴ്ത്തി പത്തനംതിട്ടക്ക് മൂന്നാം സ്ഥാനം