കരീം ജനതിനെതിരെ ഒരോവറിൽ 20-25 റൺസ് നേടുവാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു – ആസിഫ് അലി

Asifali

കരിം ജനത് എറിഞ്ഞ 19ാം ഓവറിന് മുമ്പ് 12 പന്തിൽ 24 റൺസായിരുന്നു പാക്കിസ്ഥാന് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാൽ കരിം ജനത് എറിഞ്ഞ ആ ഓവറിൽ തന്നെ 20-25 റൺസ് നേടുവാനാകുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വിജയശില്പിയും മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ചും ആയി മാറിയ ആസിഫ് അലി പറ‍ഞ്ഞത്.

ഷൊയ്ബ് മാലിക്കിനോട് താന്‍ പറഞ്ഞത് അവസാന ഓവറിൽ 24 റൺസ് വന്നാലും നമുക്ക് അടിച്ചെടുക്കാമെന്നാണ്. ഗ്രൗണ്ടിന്റെ ഈ വശത്ത് നിന്ന് മത്സരത്തിൽ റൺസ് വാരിക്കൂട്ടാമെന്ന വിശ്വാസം തനിക്കുണ്ടെന്നും ഷൊയ്ബ് മാലിക്ക് പുറത്താകുന്നതിന് മുമ്പ് താന്‍ അതാണ് അദ്ദേഹത്തോടും പറഞ്ഞതെന്നും ആസിഫ് അലി വ്യക്തമാക്കി.

താന്‍ മത്സരത്തിന്റെ സാഹചര്യം നോക്കിയാണ് ഏത് ബൗളര്‍ക്കെതിരെ റൺസ് കണ്ടെത്തണമെന്നത് നിശ്ചയിക്കുന്നതെന്നും ആസിഫ് പറഞ്ഞു.

Previous articleഈ വര്‍ഷം രണ്ട് ടെസ്റ്റുകള്‍ക്കായി വെസ്റ്റിന്‍ഡീസ് ശ്രീലങ്കയിലേക്ക്
Next articleഒലെയെ വിശ്വസിച്ച് വീണ്ടും യുണൈറ്റഡ് ഇറങ്ങുന്നു