നാട്ടിൽ വെച്ച് വിരമിക്കുവാന്‍ ആഗ്രഹം – ക്രിസ് ഗെയിൽ

Chrisgayle

സബീന പാര്‍ക്കിൽ തന്റെ നാട്ടിലെ ആരാധകരുടെ മുന്നിൽ വെച്ച് ക്രിസ് ഗെയിലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം ഉണ്ടാകും. ജമൈക്കയിൽ വെച്ചാകും തന്റെ വിരമിക്കൽ എന്ന് ക്രിസ് ഗെയിൽ വ്യക്തമാക്കുകയായിരുന്നു.

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ തന്റെ ലോകകപ്പിലെ അവസാന മത്സരമാണ് ക്രിസ് ഗെയിൽ കളിച്ചത്. ഡ്വെയിന്‍ ബ്രാവോ തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിയ്ക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

Chrisgayledwaynebravo

ഇതോടെ വിന്‍ഡീസ് ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളാണ് വിട വാങ്ങുന്നത്. മത്സര ശേഷം ഗെയിൽ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും ക്രിക്കറ്റിംഗ് ഗിയര്‍ വിതരണം ചെയ്യുന്നതും കണ്ടുള്ള ചോദ്യത്തിലാണ് താന്‍ സെമി റിട്ടയര്‍ ചെയ്തിട്ടേ ഉള്ളുവെന്ന് ഗെയിൽ വ്യക്തമാക്കിയത്.

ബോര്‍ഡ് അംഗങ്ങള്‍ തനിക്ക് ആ ഒരു അവസരം കൂടി തരുമെന്നാണ് കരുതുന്നതെന്നും ക്രിസ് ഗെയിൽ വ്യക്തമാക്കി.

Previous articleടോട്ടൻഹാമിൽ കോന്റെക്ക് ഇന്ന് ആദ്യ പ്രീമിയർ ലീഗ് മത്സരം, എതിരാളി റാഫയുടെ എവർട്ടൺ
Next articleസെമിയിൽ പുറത്തായി കിഡംബിയും ലക്ഷ്യ സെന്നും, ഹൈലോ ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു