ലോകകപ്പ് ഇന്ത്യയിലേക്ക് വന്നാലും പല വേദികളിൽ മത്സരം സാധ്യമാകില്ല

Prasidh Krishna Virat Kohli India
- Advertisement -

ഐപിഎൽ ഇന്ത്യയിൽ നടത്തുന്നില്ലെങ്കിലും ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ നടത്താനാകുമോ എന്ന് അവസാന നിമിഷം വരെ ശ്രമിക്കുവാനാണ് ബിസിസിഐ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഐസിസിയോട് തീരുമാനം ജൂലൈ ആദ്യം മാത്രം എടുക്കണമെന്നാണ് ബിസിസിഐ ജൂൺ 1ന് നടക്കുന്ന ഐസിസി മീറ്റിംഗിൽ ആവശ്യപ്പെടുവാനിരിക്കുന്നത്.

ഇന്ത്യയിലെ സ്ഥിതി ഏതാനും മാസത്തിനുള്ളിൽ മെച്ചപ്പെടുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. എന്നാൽ ലോകകപ്പ് ഇന്ത്യയിലാണെങ്കിലും മുൻ നിശ്ചയിച്ച പോലെ 9 വേദികളിലായി മത്സരം നടക്കില്ലെന്നാണ് അറിയുന്നത്. ഏതാനും ചില പട്ടണങ്ങളിലേക്ക് മത്സരങ്ങൾ ചുരുക്കുകയോ എല്ലാ സംവിധാനങ്ങളുമുള്ള മുംബൈയിൽ മാത്രമായി ടൂർണ്ണമെന്റ് നടത്തുകയോ മാത്രമേ ഇപ്പോളത്തെ സാഹചര്യത്തിൽ സാധ്യമാകുകയുള്ളുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement