ഹസൻ അലിക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

Hasan Ali Catch Drop

ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പിനെ സെമി ഫൈനൽ മത്സരത്തിലെ നിർണായക സമയത്ത് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ പാകിസ്ഥാൻ താരം ഹസൻ അലിക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ തുടർച്ചയായ മൂന്ന് സിക്സുകൾ നേടിയ മാത്യു വെയ്ഡിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റ് ജയം സ്വന്തമാക്കി ടി20 ലോകകപ്പിന്റെ ഫൈനൽ ഉറപ്പിച്ചിരുന്നു.

മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ ഓവറിൽ ഹസൻ അലി ക്യാച്ച് വിട്ടതിന് പിന്നാലെ തുടർച്ചയായി മൂന്ന് സിക്സുകൾ അടിച്ച് മാത്യു വെയ്ഡ് ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചിരുന്നു. തോൽവിക്ക് പിന്നാലെ ഹസൻ അലിയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും പാകിസ്ഥാനെ ഒരുപാട് മത്സരങ്ങളിൽ ജയിപ്പിച്ച താരമാണ് ഹസൻ അലി എന്നും ബാബർ അസം പറഞ്ഞു. ഹസൻ അലി ഒരു യോദ്ധാവ് ആണെന്നും താരം ശക്തമായി തിരിച്ചുവരുമെന്നും ബാബർ അസം പറഞ്ഞു.

Previous articleതന്റെ ക്യാച്ച് കൈവിട്ടതല്ല ടേണിംഗ് പോയിന്റ്, റൗഫിനെതിരെയുള്ള സ്റ്റോയിനിസിന്റെ പവര്‍ ഹിറ്റിംഗാണ് മത്സരം തിരികെ ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് മാറ്റിയത് – മാത്യു വെയിഡ്
Next articleരാഹുല്‍ ദ്രാവിഡിന് സഹായികളായി എത്തുന്നവരിൽ വിക്രം റാഥോറുമെന്ന് സൂചന