അഫ്ഗാന്‍ ഇതിഹാസത്തിന്റെ അവസാന മത്സരം, ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

Afghanistan

ഇന്ന് ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് 2ലെ മത്സരത്തിൽ അഫ്ഗാനിസ്ഥാനും നമീബിയയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി. ഇന്ന് അഫ്ഗാനിസ്ഥാന്റെ ഇതിഹാസ താരം അസ്ഗര്‍ അഫ്ഗാന്‍ തന്റെ അവസാന മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിനുള്ളത്.

അഫ്ഗാനിസ്ഥാന്‍ നിരയിൽ മുജീബ് ഉര്‍ റഹ്മാന് പകരം ഹമീദ് ഹസ്സന്‍ കളിക്കുന്നു. ഫിറ്റല്ലാത്തതാണ് മുജീബ് പുറത്തിരിക്കുവാന്‍ കാരണം. അതേ സമയം നമീബിയന്‍ നിരയിൽ മാറ്റമൊന്നുമില്ല.

അഫ്ഗാനിസ്ഥാന്‍ : Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Asghar Afghan, Mohammad Nabi(c), Gulbadin Naib, Rashid Khan, Karim Janat, Hamid Hassan, Naveen-ul-Haq

നമീബിയ : Craig Williams, Michael van Lingen, Zane Green(w), Gerhard Erasmus(c), David Wiese, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

Previous articleആസ്ട്രേലിയയുടെ പരാജയത്തിന് കാരണമിത്, വിമർശനവുമായി ഷെയ്ൻ വോൺ
Next articleദലിമ തിരികെ ഗോകുലം കേരളയിൽ