പൊരുതി വീണ് യുഎഇ, അവസാന ഓവറിൽ വിജയം കുറിച്ച് നെതര്‍ലാണ്ട്സ്

111 റൺസാണ് യുഎഇ നേടിയതെങ്കിലും നെതര്‍ലാണ്ട്സിനെതിരെ അവസാന പന്ത് വരെ പൊരുതി നിന്ന ശേഷമാണ് ടീം പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 111/8 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 7 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് അവശേഷിക്കെയാണ് വിജയം നേടാനായത്.

23 റൺസ് നേടിയ മാക്സ് ഒദൗദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ 17 റൺസും ടിം പ്രിംഗിള്‍ 15 റൺസും നേടി. ബാസ് ഡി ലീഡ് 14 റൺസും നേടി. 16 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സും നിര്‍ണ്ണായസ റൺസ് നേടുകയായിരുന്നു.

യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കി 3 വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ 59/2 എന്ന നിലയിൽ വിജയത്തിലേക്ക് നെതര്‍ലാണ്ട്സ് വേഗത്തിൽ എത്തുമെന്ന് തോന്നിയെങ്കിലും അവിടെ നിന്ന് വിക്കറ്റുകളുമായി യുഎഇ മത്സരത്തിലേക്ക് തിരികെ എത്തി.

41 റൺസ് നേടിയ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്കോറര്‍. വൃത്യ അരവിന്ദ് 18 റൺസും കൗഷിഫ് ദൗദ് 15 റൺസും നടി. പോള്‍ വാന്‍ മീകെരെന്‍ 3 വിക്കറ്റ് നെതര്‍ലാണ്ട്സിനായി നേടി.