ഓസ്ട്രേലിയയ്ക്കെതിരെ 157 റൺസ് നേടി ശ്രീലങ്ക

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

സ്ട്രേലിയയ്ക്കെതിരെ സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരത്തിൽ 157 റൺസ് നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ കുശൽ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായി. അതിന് ശേഷം പതും നിസ്സങ്കയും ധനന്‍ജയ ഡി സിൽവയും ചേര്‍ന്ന് 69 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ആഷ്ടൺ അഗര്‍ 26 റൺസ് നേടിയ ധനന്‍ജയയുടെ വിക്കറ്റ് വീഴ്ത്തി.

Australiaപതും നിസ്സങ്ക 40 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ ചരിത് അസലങ്കയാണ് പിന്നീട് ലങ്കയുടെ സ്കോര്‍ മുന്നോട്ട് നയിച്ചത്. ചരിത് അസലങ്ക 38 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. ചാമിക കരുണാരത്നേ 14 റൺസുമായി പുറത്താകാതെ നിന്നു.