“ടീമിൽ എടുക്കാതിരിക്കാൻ സഞ്ജു സാംസൺ എന്തു തെറ്റു ചെയ്തു? പന്തിന് പകരം സഞ്ജു ടീമിൽ എത്തണം”

മലയാളി താരം സഞ്ജു ഇന്ത്യ ടി20 ലോകകപ്പ് ടീമിൽ എത്താത്തതിനെ വിമർശിച്ച് മുൻ പാകിസ്താൻ പേസർ ഡാനിഷ് കനേരിയ‌. സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിലോ അതിനു മുന്നെ ഉള്ള രണ്ട് പരമ്പരയിലോ ഇടം നേടിയിരുന്നില്ല.

സഞ്ജു സാംസൺ

സഞ്ജു സാംസണെ പോലെയുള്ള ഒരാളോട് ഇത് ചെയ്യുന്നത് അനീതിയാണ് എന്ന് കനേരിയ പറഞ്ഞു. ടി20 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. ടീമിൽ ഇടം നേടാതിരിക്കാൻ മാത്രം അവൻ എന്ത് തെറ്റ് ചെയ്തു? കനേരിയ ചോദിക്കുന്നു.

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ഇന്ത്യയുടെ ഹോം പരമ്പരകളിലും അദ്ദേഹം അവഗണിക്കപ്പെട്ടു. താൻ ആണെങ്കിൽ ഋഷഭ് പന്തിന് പകരം സാംസണെ ടീമിൽ എടുക്കുമായിരുന്നു. കനേരിയ പറഞ്ഞു.