സാം കറന് 5 വിക്കറ്റ്, അഫ്ഗാനിസ്താൻ ബാറ്റിംഗ് തകർന്നു

Picsart 22 10 22 18 07 00 994

ഇംഗ്ലണ്ടിന് മുന്നിൽ അഫ്ഗാനിസ്താൻ ബാറ്റിങ് തകർന്നടിഞ്ഞു. ഇന്ന് നടക്കുന്ന ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന അഫ്ഘാനിസ്ഥാൻ ആകെ 112 റൺസ് ആണ് എടുത്തത്. സാം കരന്റെ 5 വിക്കറ്റ് പ്രകടനം ആണ് അഫ്ഗാനെ ചെറിയ റൺസിൽ ഓൾ ഔട്ട് സക്കിയത്. അന്താരാഷ്ട്ര ടി20യിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം 5 വിക്കറ്റ് എടുക്കുന്നത്.

അഫ്ഗാനിസ്താൻ 180646

3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയാണ് സാം കറൻ 5 വിക്കറ്റ് എടുത്തത്. ബെൻ സ്റ്റോക്സ മാർക് വൂഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

32 റൺസ് എടുത്ത ഇബ്രഹിം സർദാൻ ഉസ്മാൻ ഗനി 30 മാത്രമാണ് അഫ്ഗാനായി ബാറ്റു കൊണ്ട് തിളങ്ങിയത്.