ഓസ്ട്രേലിയൻ ബൗളിംഗിനു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു

ടി20 ലോകകപ്പ് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 119 റൺസ് വിജയ ലക്ഷ്യം. ആദ്യ ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ 118/9 റൺസിന് ഒതുക്കാൻ ഓസ്ട്രേലിയൻ ബൗളർമാർക്ക് ഇന്നായി. മാർക്രം ഒഴികെ ഒരു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനു പോലും ഇന്ന് തിളങ്ങാൻ ആയില്ല. 36 പന്തിൽ 40 റൺസ് ആണ് മാർക്രം നേടിയത്. 12 റൺസ് എടുത്ത ബവുമ, 7 റൺസ് എടുത്ത ഡി കോക്ക്, 2 റൺസ് എടുത്ത വാൻ ഡെർ ഡുസാൻ, 13 റൺസ് എടുത്ത ക്ലാസൻ, 16 റൺസ് എടുത്ത മില്ലർ എന്നിവർ നിരാശപ്പെടുത്തി.

അവസാനം 19 റൺസ് എടുത്ത റബാഡ ആണ് ദക്ഷിണാഫ്രിക്കയെ110 കടത്തിയത്. ഓസ്ട്രേലിയക്ക് വേണ്ടി ആദം സാമ്പ,ഹസല്വൂഡ്, സ്റ്റാർക്ക് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി. മാക്സ്വെൽ, കമ്മിൻസ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.