പാക്കിസ്ഥാന്റേത് ലോകോത്തര ബൗളിംഗ് നിര – ബാബര്‍ അസം

പാക്കിസ്ഥാന് ഇംഗ്ലണ്ടിനോട് ഫൈനലില്‍ തോല്‍വിയായിരുന്നു ഫലമെങ്കിലും 137 റൺസ് മാത്രം നേടിയ ടീം ഇംഗ്ലണ്ടിനെതിരെ 19ാം ഓവര്‍ വരെ പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയത്. തന്റെ ടീം ലോകോത്തര ബൗളിംഗ് നിരയാണെന്നാണ് ഇതിനെക്കുറിച്ച് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം വ്യക്തമാക്കിയത്.

ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരെപ്പോലെയാണ് കളിച്ചതെന്നും വിജയത്തിൽ അവര്‍ക്ക് ആശംസ നേരുവാനും ബാബര്‍ മറന്നില്ല. 20 റൺസോളം കുറവാണ് ഫൈനലില്‍ പാക്കിസ്ഥാന്‍ നേടിയതെന്നും ഷഹീന്‍ അഫ്രീദിയുടെ പരിക്ക് കൂടിയായപ്പോള്‍ കാര്യങ്ങള്‍ പ്രയാസമായി മാറിയെന്നും ബാബര്‍ പറഞ്ഞു. എന്നാൽ ഇതെല്ലാം ഏത് ടീമിനും സംഭവിക്കാവുന്ന കാര്യമാണെന്നും ഷഹീന്റെ പരിക്കിനെക്കുറിച്ച് ബാബര്‍ പറഞ്ഞു.