പവര്‍പ്ലേയിൽ പതറി ന്യൂസിലാണ്ട്, ആദ്യ ഓവറിൽ തന്നെ അഫ്രീദിയ്ക്ക് വിക്കറ്റ്, പവര്‍പ്ലേയിലെ അവസാന ഓവറിൽ കോൺവേ റണ്ണൗട്ട്

പാക്കിസ്ഥാനെതിരെയുള്ള സെമി ഫൈനലില്‍ ന്യൂസിലാണ്ടിന് മോശം തുടക്കം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് ആദ്യ ഓവറിൽ തന്നെ ഫിന്‍ അലനെ നഷ്ടമായിരുന്നു. അലന്‍ ഒരു ബൗണ്ടറി നേടിയെങ്കിലും ഷഹീന്‍ അഫ്രീദി താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

അവിടെ നിന്ന് 34 റൺസ് രണ്ടാം വിക്കറ്റിൽ നേടി കെയിന്‍ വില്യംസണും ഡെവൺ കോൺവേയും കരുതലോടെ ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചുവെങ്കിലും പവര്‍പ്ലേയിലെ അവസാന പന്തിൽ കോൺവേ റണ്ണൗട്ടാകുകയായിരുന്നു.

6 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 38/2 എന്ന നിലയിലാണ്.