ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും വില്യംസൺ കളിച്ചേക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്

കൈമുട്ടിനേറ്റ പരിക്ക് അലട്ടുന്നതിനാൽ തന്നെ ന്യൂസിലാണ്ട് കോച്ച് കെയിന്‍ വില്യംസൺ ടി20 ലോകകപ്പിൽ ചില മത്സരങ്ങളിൽ നിന്ന് വിട്ട് നില്‍ക്കുമെന്ന് സൂചന നല്‍കി മുഖ്യ കോച്ച് ഗാരി സ്റ്റെഡ്. വില്യംസൺ ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിൽ കളിച്ചിരുന്നില്ല.

പാക്കിസ്ഥാനെതിരെ ഒക്ടോബര്‍ 26ന് ആണ് സൂപ്പര്‍ 12ൽ ന്യൂസിലാണ്ടിന്റെ ആദ്യ മത്സരം. ശരിയായ വിശ്രമം ആവശ്യമായതിനാലാണ് സന്നാഹ മത്സരത്തിൽ കളിക്കാതിരുന്നതെന്നും താരം ചില മത്സരങ്ങളിൽ നിന്ന് വിട്ട് നില്‍ക്കുവാനുള്ള സാധ്യത കൂടുതലാണെന്നും ന്യൂസിലാണ്ട് നായകനെക്കുറിച്ച് കോച്ച് പറഞ്ഞു.