ജയിച്ചാൽ സൂപ്പര്‍ 12ലേക്ക്, വെസ്റ്റിന്‍ഡീസും അയര്‍ലണ്ടും നേര്‍ക്കുനേര്‍, ടോസ് അറിയാം

T20crowd

സൂപ്പര്‍ 12ലേക്കുള്ള യോഗ്യതയ്ക്കായി വെസ്റ്റിന്‍ഡീസും അയര്‍ലണ്ടും നേര്‍ക്കുനേര്‍. ഗ്രൂപ്പിലെ നാല് ടീമുകള്‍ക്കും ഓരോ വിജയം കൈവശമുള്ളപ്പോള്‍ ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളിൽ ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 12ൽ ഇടം ലഭിയ്ക്കും. അതേ സമയം പരാജയപ്പെടുന്നവര്‍ ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്യും.

ഇന്നത്തെ ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് അയര്‍ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട വെസ്റ്റിന്‍ഡീസ് സിംബാബ്‍വേയെ പരാജയപ്പെടുത്തിയപ്പോള്‍ അയര്‍ലണ്ടിന് സിംബാബ്‍വേയോട് പരാജയപ്പെട്ട ശേഷം സ്കോട്‍ലാന്‍ഡിനെ തകര്‍ത്താണ് എത്തുന്നത്.

വെസ്റ്റിന്‍ഡീസ്: Kyle Mayers, Johnson Charles, Evin Lewis, Brandon King, Nicholas Pooran(w/c), Rovman Powell, Jason Holder, Akeal Hosein, Odean Smith, Alzarri Joseph, Obed McCoy

അയര്‍ലണ്ട്: Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Gareth Delany, Mark Adair, Simi Singh, Barry McCarthy, Joshua Little