ഇംഗ്ലണ്ടിന്റെ പോസിറ്റീവ് സമീപനം ബംഗ്ലാദേശിന് സാധ്യത നല്‍കുന്നു – ഓട്ടിസ് ഗിബ്സൺ

ഇംഗ്ലണ്ടിന്റെ അള്‍ട്ര പോസിറ്റീവ് സമീപനം ബംഗ്ലാദേശിന് സാധ്യതകള്‍ നല്‍കുന്നുവെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സൺ. വിന്‍ഡീസിനെതിരെ 55 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിന്റെ പോസിറ്റീവ് മൈന്‍ഡ് സെറ്റിലെ സാധ്യതയുടെ ഉദാഹരണമായി ഗിബ്സൺ ചൂണ്ടിക്കാണിച്ചത്.

കരുതലോടെ ബാറ്റ് വീശാതെ എന്ത് നടന്നാലും ആക്രമിച്ച് കളിക്കുക എന്ന സമീപനമാണ് ഇംഗ്ലണ്ടിന്റേതെന്നും അത് മുതലാക്കി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് സാധ്യമാകുമെന്നും ഗിബ്സൺ വ്യക്തമാക്കി.

അത് പോലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഓരോ പന്തിലും വിക്കറ്റ് നേടുവാന്‍ ശ്രമിക്കുന്നതിനാൽ തന്നെ അവിടെയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് റൺ സ്കോറിംഗ് അവസരമായിരിക്കും ഉണ്ടാകുക എന്നും തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുക എന്നത് മാത്രമാണ് ടീം ശ്രദ്ധിക്കേണ്ട കാര്യം എന്നും ഗിബ്സൺ സൂചിപ്പിച്ചു.