അതിനിര്‍ണ്ണായക മത്സരം, ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

ഗ്രൂപ്പ് 1ൽ നിന്ന് ആരെല്ലാം സെമിയിൽ എത്തുമെന്നും പൊസിഷന്‍ എന്തായിരിക്കുമെന്നും തീരുമാനിക്കപ്പെടാവുന്ന അതിനിര്‍ണ്ണായകമായ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് ന്യൂസിലാണ്ട്. മികച്ച റൺ റേറ്റുള്ള ടീമിനെ മറികടക്കുക ഈ അവസരത്തിൽ മറ്റു ടീമുകള്‍ക്ക് പ്രയാസമാകും.

ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാനായാൽ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ പിന്തള്ളി മുന്നിലെത്തുവാന്‍ ഇംഗ്ലണ്ടിന് സാധിക്കും. അതേ സമയം ന്യൂസിലാണ്ടിനാണ് വിജയം എങ്കിൽ ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ടീം സെമിയിൽ പ്രവേശിക്കും.

ഇംഗ്ലണ്ട്: Jos Buttler(w/c), Alex Hales, Dawid Malan, Ben Stokes, Harry Brook, Moeen Ali, Liam Livingstone, Sam Curran, Chris Woakes, Adil Rashid, Mark Wood

ന്യൂസിലാണ്ട്: Finn Allen, Devon Conway(w), Kane Williamson(c), Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Tim Southee, Ish Sodhi, Lockie Ferguson, Trent Boult