ഹോബാര്‍ട്ടിൽ കളി തുടരുവാന്‍ തീരുമാനിച്ചവര്‍ തിരുമണ്ടന്മാര്‍ – ഡേവ് ഹൗട്ടൺ

Hobart

ഹോബാര്‍ട്ടിൽ ദക്ഷിണാഫ്രിക്കയും സിംബാബ്‍വേയും തമ്മിലുള്ള മത്സരം മഴ പെയ്യുന്നതിനിടെ നടത്തുവാന്‍ തീരുമാനിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് സിംബാബ്‍വേ കോച്ച് ഡേവ് ഹൗട്ടൺ. മഴവെള്ളം കാരണം തീര്‍ത്തും അസുരക്ഷിതമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും ഡേവ് ഹൗട്ടൺ വ്യക്തമാക്കി.

കാണികള്‍ക്ക് വേണ്ടി മത്സരം നടത്തുക ഏറെ പ്രാധാന്യമുള്ള കാര്യമാണെങ്കിലും അതിന് വേണ്ടി അതിര് കടന്ന് പ്രവൃത്തിയാണ് അധികാരികള്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കണമായിരുന്നുവെന്നാണ് ഹൗട്ടൺ വ്യക്തമാക്കിയത്. എന്നാൽ അമ്പയര്‍മാരാണ് അന്തിമ തീരുമാനം എടുക്കുന്നവര്‍ എന്നും എന്നാൽ അവരുടെ തീരുമാനത്തോട് താന്‍ ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണെന്നും ഹൗട്ടൺ അഭിപ്രായം രേഖപ്പെടുത്തി.

കീപ്പര്‍മാര്‍ ഗ്രൗണ്ടിൽ സ്ലൈഡ് ചെയ്യുന്നത് കാണാമായിരുന്നുവെന്നും റിച്ചാര്‍ഡ് എന്‍ഗാരാവ ബൗള്‍ ചെയ്യുന്നതിനിടെ വീണ് പുറത്തേക്ക് സഹായത്തോടെ മാത്രം പോകുവാന്‍ സാധിച്ചതെല്ലാം ഹൗട്ടണെ കുപിതനാക്കിയിട്ടുണ്ട്. .