അസലങ്ക ചേസിംഗിലുടനീളം ടീമിന്റെ സാധ്യത നിലനിര്‍ത്തി ബാറ്റ് ചെയ്തത് അവിശ്വസനീയം – ഭാനുക രജപക്സ

അസലങ്ക ശ്രീലങ്കയുടെ ചേസിംഗിലുടനീളം ടെംപോ നിലനിര്‍ത്തിയത് അവിശ്വസനീയമെന്ന് പറഞ്ഞ് സഹ താരം ഭാനുക രജപക്സ. ഇന്നലെ ഇരുവരും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ വിജയം സാധ്യമാക്കിയത്.

ഒരു വശത്ത് വിക്കറ്റ് വീണപ്പോളും ശൈലി മാറ്റാതെ അടിച്ച് തകര്‍ത്ത അസലങ്കയ്ക്ക് തുണയായി രജപക്സ എത്തിയതോടെ അഞ്ചാം വിക്കറ്റിൽ 86 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

രജപക്സ് 31 പന്തിൽ 53 റൺസ് നേടി പുറത്തായപ്പോള്‍ ശ്രീലങ്ക വിജയത്തിന് അടുത്തെത്തിയിരുന്നു. അസലങ്ക തന്റെ അഞ്ചാമത്തെ ടി20 മത്സരത്തിനാണ് ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ കുശല്‍ പെരേരയെ നഷ്ടമായ ശേഷം 49 പന്തിൽ പുറത്താകാതെ 80 റൺസാണ് അസലങ്ക നേടിയത്.