ബാറ്റിംഗ് ആണ് കൈവിട്ടത് – ടാസ്കിന്‍ അഹമ്മദ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശ് ടീമിന് തിരിച്ചടിയായത് ബാറ്റിംഗ് വിഭാഗത്തിന്റെ മോശം പ്രകടനമെന്ന് ടാസ്കിന്‍ അഹമ്മദ്. യോഗ്യത റൗണ്ടിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിച്ച് സൂപ്പര്‍ 12ലേക്ക് കടന്നുവെങ്കിലും അവിടെ നാലിൽ നാല് മത്സരങ്ങളും പരാജയപ്പെട്ട് ടീം പുറത്താകുകയായിരുന്നു.

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 84 റൺസിന് ഓള്‍ഔട്ട് ആയ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ മറ്റൊരു ഉദാഹരണം കൂടി കാണുവാന്‍ സാധിക്കുകയായിരുന്നു. 120 125 റൺസ് ഈ പിച്ചിൽ നേടിയിരുന്നുവെങ്കിൽ ടീമിന് പൊരുതി നോക്കാമായിരുന്നുവെന്നാണ് ടാസ്കിന്‍ അഹമ്മദ് പറഞ്ഞത്.

ഈ 85 റൺസ് നേടുവാന്‍ ദക്ഷിണാഫ്രിക്ക 14 ഓവറോളം എടുത്തത് തന്നെ പിച്ച് ബാറ്റിംഗിന് അത്ര അനുകൂലമല്ലെന്ന് തെളിയിക്കുന്നുവെന്നും ടാസ്കിന്‍ പറഞ്ഞു.