ബാറ്റിംഗ് തകര്‍ന്നു, ബംഗ്ലാദേശിന് നാലാം തോല്‍വി

ടി20 ലോകകപ്പിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോല്‍വി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരിൽ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും മൂന്ന് വീതം വിക്കറ്റ് നേടുകയും തബ്രൈസ് ഷംസി 2 വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് 84 റൺസിന് 18.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ലിറ്റൺ ദാസ്(24), മഹേദി ഹസന്‍(27) എന്നിവര്‍ ആണ് ബംഗ്ലാദേശ് നിരയിൽ റൺസ് കണ്ടെത്തിയ താരങ്ങള്‍. ടെംബ ബാവുമ(31*), റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(22) എന്നിവര്‍ ചേര്‍ന്ന് 13.3 ഓവറിൽ 86 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടി ദക്ഷിണാഫ്രിക്കന്‍ വിജയം സാധ്യമാക്കിയത്.

ബംഗ്ലാദേശിന് വേണ്ടി 2 വിക്കറ്റ് ടാസ്കിന്‍ അഹമ്മദ് നേടി. ദക്ഷിണാഫ്രിക്കയുടെ ഈ വിജയത്തോടെ ബംഗ്ലാദേശും ശ്രീലങ്കയും ലോകകപ്പ് സെമി കാണില്ലെന്ന് ഇതോടെ ഉറപ്പായി.