അഫ്ഘാനിസ്ഥാന്റെ ഒരു മത്സരം കൂടെ മഴ കൊണ്ടു പോയി

ടി20 ലോകകപ്പിൽ അഫ്ഗാനിസ്താന്റെ ഒരു മത്സരം കൂടെ മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ഗ്രൂപ്പ് 1ൽ നടക്കേണ്ടിയിരുന്ന അയർലണ്ട് അഫ്ഗാൻ പോരാട്ടം ആണ് മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നത്. ടോസ് പോലും ചെയ്യാൻ ഇന്ന് ആയിരുന്നില്ല. നേരത്തെ അഫ്ഗാനിസ്താനും ന്യൂസിലൻഡും തമ്മിലുള്ള മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

ഇരു ടീമുകളും ഇന്ന് പോയിന്റ് പങ്കിട്ട് എടുക്കും. അഫ്ഗാനിസ്താന് മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റും അയർലണ്ടിന് 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റും ആണുള്ളത്.