കോഹ്ലിയുടെയും സംഘത്തിന്റെയും പോരാട്ട വീര്യത്തിൽ അഭിമാനം എന്ന് ഛേത്രി

- Advertisement -

ക്രിക്കറ്റ് ലോകകപ്പിൽ സെമി ഫൈനലിൽ പരാജയപ്പെട്ട് മടങ്ങേണ്ടി വന്നെങ്കിലും ടീമിനെ കുറിച്ച് ഓർത്ത് അഭിമാനമുണ്ട് എന്ന് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. വിരാട് കോഹ്ലി നയിച്ച ഈ ടീമിന്റെ പ്രകടനവും ഈ ടീം കളിച്ച ക്രിക്കറ്റും ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാനുള്ളതായിരുന്നു എന്ന് സുനിൽ ഛേത്രി പറഞ്ഞു. ഫൈനലിനു തൊട്ടുമുമ്പ് വീണെങ്കിൽ ഗംഭീര യാത്ര ആയിരുന്നു ഇത് എന്നും ഛേത്രി പറഞ്ഞു.

ന്യൂസിലൻഡിനോട് ആയിരുന്നു സെമിയിൽ ഇന്ത്യ ചെറിയ റൺസിന് പരാജയപ്പെട്ടത്. തുടക്കത്തിൽ ബാറ്റിംഗിൽ പാളിയതായിരുന്നു ഇന്ത്യക്ക് തിരിച്ചടിയായത്. ഈ പരാജയത്തിൽ ഇന്ത്യ തളരില്ല എന്നും ഉടൻ തന്നെ ഈ ടീം ഉയർത്തെഴുന്നേൽക്കും എന്നാണ് പ്രതീക്ഷ എന്നും സുനിൽ ഛേത്രി പറഞ്ഞു.

Advertisement