ഉദ്ഘാടന മത്സരത്തില്‍ സ്റ്റെയിന്‍ ഇല്ല

ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഡെയില്‍ സ്റ്റെയിന്‍ കളിയ്ക്കില്ല. താരത്തിന്റെ തോളിനേറ്റ് പരിക്ക് പൂര്‍ണ്മമായും ഭേദമാകാത്തതിനാല്‍ താരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന് കോച്ച് ഓട്ടിസ് ഗിബ്സ്ണ്‍ ആണ് പ്രഖ്യാപിച്ചത്. ലോകകപ്പെന്നാല്‍ നീണ്ട ടൂര്‍ണ്ണമെന്റാണെന്നും സ്റ്റെയിനിന്റെ കാര്യത്തില്‍ ധൃതി വേണ്ടെന്നാണ് ഗിബ്സണ്‍ പറഞ്ഞത്.

ജൂണ്‍ 5നു ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ സ്റ്റെയിനിന്റെ മടങ്ങി വരവിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.