വീണ്ടും പരാജയമേറ്റ് വാങ്ങി കെയിന്‍ വില്യംസണും സംഘവും, ഇത്തവണ ഓസ്ട്രേലിയയോട് 86 റണ്‍സിന്റെ തോല്‍വി

പാക്കിസ്ഥാനോട് പരാജയപ്പെട്ട ന്യൂസിലാണ്ടിന് തുടര്‍ച്ചയായ രണ്ടാം പരാജയം. ഓസ്ട്രേലിയയെ 92/5 എന്ന നിലയിലേക്ക് പിടിച്ച് കെട്ടിയ ശേഷം അലെക്സ് കാറെ-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 243/9 എന്ന സ്കോറിലേക്ക് നയിച്ചത്. ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ 86 റണ്‍സിന്റെ തോല്‍വി ടീം ഏറ്റുവാങ്ങുകയായിരുന്നു. 157 റണ്‍സിനാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്.

മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയാണ് ന്യൂസിലാണ്ടിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടത്. സ്റ്റാര്‍ക്കിനൊപ്പം ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് രണ്ടും പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റോസ് ടെയിലര്‍ 30 റണ്‍സ് നേടി പുറത്തായി.

43.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്. 9.4 ഓവറില്‍ വെറും 26 റണ്‍സിനാണ് സ്റ്റാര്‍ക്ക് തന്റെ 5 വിക്കറ്റുകള്‍ കൊയ്തത്.

Previous articleജർമ്മൻ പടയ്ക്ക് മടങ്ങാം, അത്ഭുത പ്രകടനത്തോടെ സ്വീഡൻ ആദ്യമായി സെമിയിൽ
Next articleഫാന്റസി ഫുട്‌ബോൾ രാജാവ് സലാ തന്നെ