ലോകകപ്പില്‍ ഒരു പതിപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മക്ഗ്രാത്തിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും

ലോകകപ്പ് ക്രിക്കറ്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മിച്ചല്‍ സ്റ്റാര്‍ക്കും. ഓസ്ട്രേലിയന്‍ ഇതിഹാസമായ ഗ്ലെന്‍ മക്ഗ്രാത്തിന്റെ നേട്ടത്തിനൊപ്പമാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് വിക്കറ്റ് നേടിയതോടെ സ്റ്റാര്‍ക്ക് ഒപ്പമെത്തിയത്. അതേ സമയം ഇനി സെമി ഫൈനലും അത് വിജയിച്ചാല്‍ ഫൈനലും കളിക്കാമെന്നതിനാല്‍ സ്റ്റാര്‍ക്കിന് മക്ഗ്രാത്തിന്റെ റെക്കോര്‍ഡ് മറികടക്കുവാനുള്ള അവസരവും വന്ന് ചേര്‍ന്നിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ 9 ഓവറില്‍ നിന്ന് 2 വിക്കറ്റാണ് മിച്ചല്‍ സ്റ്റാര്‍ക്ക് നേടിയത്. ആദ്യ സ്പെല്ലുകളില്‍ വിക്കറ്റ് നേടുവാനായില്ലെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ ജീന്‍ പോള്‍ ഡുമിനിയെയും ഡ്വെയിന്‍ പ്രിട്ടോറിയസിനെയും പുറത്താക്കിയാണ് സ്റ്റാര്‍ക്ക് മക്ഗ്രാത്തിനൊപ്പമെത്തിയത്.

Previous articleബ്രസീലിയൻ ഡിഫൻഡർ റോഡ്രിഗോ ഇനി ഉഡിനെസെയിൽ
Next articleചാമ്പ്യന്മാരായ കാമറൂണെ പുറത്താക്കി നൈജീരിയ