ടോസ് ലങ്കയ്ക്ക്, ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഈ ലോകകപ്പിലെ 27ാം മത്സരത്തില്‍ ഇന്ന് ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റണ്‍സ് നേടി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനാകുമെന്നാണ് കരുണാരത്നേ പ്രതീക്ഷ പുലര്‍ത്തിയത്. ടീമില്‍ രണ്ട് മാറ്റങ്ങളാണ് ശ്രീലങ്ക വരുത്തിയിരിക്കുന്നത്. ലഹിരു തിരിമന്നേയ്ക്ക് പകരം അവിഷ്ക ഫെര്‍ണാണ്ടോയും മിലിന്‍ഡ സിരിവര്‍ദ്ധനേയ്ക്ക് പകരം ജീവന്‍ മെന്‍ഡിസും ലങ്കന്‍ ടീമിലേക്ക് എത്തുന്നു. അതേ സമയം ഇംഗ്ലണ്ട് നിരയില്‍ മാറ്റമൊന്നുമില്ല.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കുശല്‍ പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ജീവന്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, ഇസ്രു ഉഡാന, ലസിത് മലിംഗ, നുവാന്‍ പ്രദീപ്

ഇംഗ്ലണ്ട്: ജെയിംസ് വിന്‍സ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

Previous article“കോപയിൽ ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിൽ നാണക്കേട്” – മെസ്സി
Next articleസൂപ്പർ കപ്പ് ഇനി മുതൽ നേരത്തെ, ലീഗ് അവസാനിക്കാൻ കാത്തിരിക്കില്ല