“ലോകകപ്പിലെ സിക്സറുകളുടെ റെക്കോർഡ് സ്വന്തം പേരിലാക്കി യൂണിവേഴ്സൽ ബോസ്”

- Advertisement -

ലോകകപ്പിൽ സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്വന്തം പേരിലാക്കി യൂണിവേഴ്സൽ ബോസ് ക്രിസ്സ് ഗെയിൽ. പാക്കിസ്ഥാനെതിരായ മത്സരത്തിൽ മൂന്ന് സിക്സറുകൾ അടിച്ചാണ് ഗെയിൽ ദക്ഷിണാഫ്രിക്കൻ സൂപ്പർ സ്റ്റാർ എബി ഡി വില്ലിയേഴ്സിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. നിലവിൽ 40 സിക്സറുകളുമായി ഗെയിൽ ആണ് പട്ടികയിൽ ഒന്നാമത്.

എബിഡി 37 സിക്സറുകളാണ് അടിച്ച് കൂട്ടിയിരുന്നത്. മൂന്നാം സ്ഥാനത്ത് 31 സിക്സറുകളടിച്ച റിക്കി പോണ്ടിംഗാണ്. നാലാം സ്ഥാനത്ത് ബ്രെൻഡൻ മക്കെല്ലവും(29) അഞ്ചാമത് ഗിബ്ബ്സുമാണുള്ളത്(28). 27 സിക്സറുകളുമായി സച്ചിൻ ടെണ്ടുൽക്കറും സനത് ജയസൂര്യയും ആറാമതും സൗരവ് ഗാംഗുലി 25 സിക്സറുകളുമായി ഏഴാം സ്ഥാനത്തുണ്ട്.

Advertisement