യുട്യൂബിൽ തരംഗമായി ഷോയിബ് അക്തർ

- Advertisement -

ക്രിക്കറ്റ് ലോകകപ്പ് വന്നതിനു ശേഷം യു ട്യൂബിൽ തരംഗമായി മാറിയത് മറ്റാരുമല്ല റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെട്ടിരുന്ന മുൻ പാക്കിസ്ഥാൻ താരം ഷോയിബ് അക്തറാണ്. 1997-2011 വരെ പാക്കിസ്ഥാന്റെ ബൗളിംഗ് നിരയിലെ സുപ്രധാന സാന്നിധ്യമായിരുന്നു അക്തർ. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കമന്റേറ്ററായി പ്രവർത്തിച്ചിരുന്നു അക്തർ. എന്നാൽ ഈ വര്ഷം ജനുവരിയിൽ തുടങ്ങിയ അക്തറിന്റെ യു ട്യൂബ് ചാനൽ ഇപ്പോൾ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്.

ആദ്യ മൂന്നു മാസത്തോളം ഒരു ആക്ടിവിറ്റിയും ഇല്ലാതിരുന്നെങ്കിലും ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയതിനു ശേഷം ചാനലിലേക്ക് മികച്ച ട്രാഫിക്കാണ്. ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്‌സിനെയും അക്തർ സമ്പാദിച്ച് കഴിഞ്ഞു. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ തോൽവി അനാലിസിസ് ചെയ്യുന്ന അക്തറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Advertisement