ശ്രീലങ്ക പുറത്ത്, സെമി സാധ്യതകൾ ഇങ്ങനെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചതോടെ ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്തായി. എനിയുള്ള മത്സരങ്ങൾ രണ്ടും ജയിച്ചാലും ശ്രീലങ്കക്ക് 10 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളു. നിർണായക മത്സരത്തിൽ ഇന്ത്യയെ 31 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ സെമി സാധ്യതകൾ സജീവമാക്കി.

ഇന്നലെ ഇംഗ്ലണ്ടിനോടുള്ള മത്സരത്തിൽ തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരാവാൻ ഇന്ത്യക്ക് മികച്ച സാധ്യതകൾ ഉണ്ട്. നിലവിൽ 11 പോയിന്റുള്ള ഇന്ത്യക്ക് ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താം. ഇന്ത്യക്ക് സെമി ഉറപ്പിക്കാൻ ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ നിന്ന് ഒന്ന് മാത്രം ജയിച്ചാലും മതി.  നിലവിൽ 14 പോയിന്റുള്ള ഓസ്ട്രേലിയ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുമെന്ന് ഉറപ്പാണ്.

നിലവിൽ 10 പോയിന്റുമായി ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ന്യൂസിലാന്റിനെ തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം. അതെ സമയം ഇംഗ്ലണ്ട് അടുത്ത മത്സരത്തിൽ തോറ്റാലും അവർക്ക് നേരിയ പ്രതീക്ഷയുണ്ട്. ബംഗ്ളദേശ് പാകിസ്താനെ തോൽപ്പിക്കുകയും ബംഗ്ളദേശ് ഇന്ത്യയോട് തോൽക്കുകയും ചെയ്താൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം.  അതെ സമയം ബംഗ്ളദേശിനെതിരായ മത്സരം പാകിസ്ഥാൻ ജയിച്ചാൽ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്താകും.

പാകിസ്ഥാൻ ആവട്ടെ അടുത്ത കളിയിൽ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണ് അവരുടെ സെമി സാധ്യതകൾ. 8 മത്സരങ്ങളിൽ നിന്ന് 9പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള പാക്സിതാന് ഇംഗ്ലണ്ട് ന്യൂസിലാൻഡിനോട് തോൽക്കുകയും പാകിസ്ഥാൻ ബംഗ്ളദേശിനോട് ജയിക്കുകയും ചെയ്താൽ സെമി ഉറപ്പിക്കാം. കഴിഞ്ഞ മത്സരത്തിൽ പൊരുതി നിന്ന അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത് പാക്സിതാന് സെമി സാധ്യത നിലനിർത്തുകയായിരുന്നു. ഇംഗ്ലണ്ട് ന്യൂസിലാൻഡിനെതിരെ ജയിച്ചാലും പാകിസ്താന് വിദൂര സാധ്യത നിലനിൽക്കുന്നുണ്ട്. ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും പാകിസ്ഥാൻ ബംഗ്ളദേശിനെതിരെ വലിയ മാർജിനിൽ ജയിക്കുകയും ചെയ്താൽ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പാക്സിതാന് സെമി ഉറപ്പിക്കാം.

ബംഗ്ളദേശിന് ഇപ്പോഴും സെമി സാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും സാധ്യതകൾ വളരെ വിദൂരമാണ്. വെറും 7 പോയിന്റ് മാത്രമുള്ള ബംഗ്ളദേശിന് അടുത്ത രണ്ടു മത്സരത്തിലും എതിരാളികൾ കരുത്തരാണ്. ഇന്ത്യയും പാകിസ്ഥാനുമാണ് ബംഗ്ളദേശിന്റെ എതിരാളികൾ.  ഇതിൽ രണ്ടു മത്സരങ്ങളും ജയിച്ചാലും ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ മാത്രമേ അവർക്ക് സാധ്യതയുള്ളൂ.