സെമി ഫൈനലിലെ പ്രകടനം ലോകകപ്പിൽ തങ്ങളുടെ ഏറ്റവും മോശമെന്ന് ഫിഞ്ച്

- Advertisement -

ഇംഗ്ലനെതിരായ സെമി ഫൈനലിലെ പ്രകടനം ഓസ്ട്രേലിയ ഈ ലോകകപ്പിൽ കാഴ്ചവെച്ച ഏറ്റവും മോശം പ്രകടനമായിരുന്നെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സെമി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട് ഏക പക്ഷീയമായി ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇംഗ്ലണ്ടിനോട് 8 വിക്കറ്റിന്റെ കനത്ത തോൽവിയേറ്റുവാങ്ങിയിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 223 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറോളം ബാക്കി വെച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ജയിക്കാൻ വേണ്ടിയാണു ഇംഗ്ലണ്ടിൽ എത്തിയതെന്നും ഫൈനൽ കാണാതെ പുറത്തുപോവുന്നതിൽ നിരാശയുണ്ടെന്നും ഫിഞ്ച് പറഞ്ഞു. മത്സരത്തിന്റെ ആദ്യ 10 ഓവറുകളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചതെന്നും ഫിഞ്ച് പറഞ്ഞു. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും അലക്സ് കാരെയും ചേർന്ന് നേടിയ 103 റൺസിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്ക് പൊരുതാവുന്ന സ്കോർ ഇംഗ്ലണ്ടിനെതിരെ നേടിക്കൊടുത്തത്.

അതെ സമയം കഴിഞ്ഞ 12 മാസത്തിനിടെ ഓസ്‌ട്രേലിയൻ ടീം കൈവരിച്ച നേട്ടത്തിൽ അഭിമാനം ഉണ്ടെന്നും ഫിഞ്ച് പറഞ്ഞു. ബോൾ ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ആസ്‌ട്രേലിയൻ ടീം മോശം സമയത്തിലൂടെയാണ് കഴിഞ്ഞു പോയിരുന്നത്.

Advertisement