ഇന്ത്യയുടെ സ്പിന്നർമാരോടുള്ള സമീപനത്തെ വിമർശിച്ച് സെവാഗ്

Photo: Twitter/@BCCI
- Advertisement -

ഇന്ത്യൻ ബാറ്റസ്മാൻമാരുടെ സ്പിന്നർമാരോടുള്ള സമീപനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സെവാഗ് രംഗത്ത്. വിൻഡീസിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്കായിരുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്തുന്നതിൽ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ സ്പിൻ ബൗളർമാർക്കെതിരെ പ്രതിരോധാത്മക നിലപാട് ആണ് എടുക്കുന്നതെന്നും സെവാഗ് പറഞ്ഞു.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സെവാഗ് തന്റെ വിമർശനവുമായി രംഗത്തെത്തിയത്.  റഷീദ് ഖാൻ ആദ്യ നാല് ഓവറുകളിൽ 25 റൺസ് വഴങ്ങിയെങ്കിലും അടുത്ത ആറ് ഓവറുകളിൽ വെറും 13 റൺസ് മാത്രമാണ് വഴങ്ങിയതെന്നും വെസ്റ്റിൻഡീസ് സ്പിന്നർ ഫാബിയൻ അല്ലൻ ആദ്യ അഞ്ച് ഓവറുകളിൽ 34 റൺസ് വഴങ്ങിയപ്പോൾ തുടർന്നുള്ള അഞ്ച്‌ ഓവറിൽ വെറും 18 റൺസ് മാത്രമാണ് വഴങ്ങിയതെന്നും സെവാഗ് പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റിൻഡീസിനെതിരെയും ബാറ്റിംഗ് നിര മികച്ച സ്കോർ കണ്ടെത്താൻ പരാജയപ്പെട്ടെങ്കിലും ബൗളിംഗ് നിര മികച്ച ഫോം കണ്ടെത്തുകയും ഇന്ത്യ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Advertisement