ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി

Photo: Twitter/@BCCI
- Advertisement -

അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക് നേടിയതോടെ ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി.  മുൻപ് ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടിയ ഏക താരം ചേതൻ ശർമയാണ്. 1987ലെ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെയാണ് ചേതൻ ശർമ്മ ഹാട്രിക് നേടിയത്.  ലോകകപ്പിൽ ഹാട്രിക് നേടുന്ന പത്താമത്തെ താരം കൂടിയാണ് ഷമി.

ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന ഷമിക്ക് ബുവനേശ്വർ കുമാറിന്റെ പരിക്കോടെയാണ് ടീമിൽ ഇടം ലഭിച്ചത്. മത്സരത്തിലെ അവസാന ഓവറിലാണ് ഷമി ഹാട്രിക് നേടിയത്. അവസാന ഓവറിൽ 16 റൺസ് പ്രതിരോധിക്കാൻ വേണ്ടി ബൗൾ ചെയ്ത ഷമി മൂന്ന് അഫ്ഗാൻ താരങ്ങളെ വീഴ്ത്തി ഇന്ത്യക്ക് ജയം നേടി കൊടുക്കുകയായിരുന്നു.  മികച്ച ഫോമിലുള്ള നബിയെ ആണ് ഷമി ആദ്യം പുറത്താക്കിയത്. നബിയെ ഹർദിക് പാണ്ട്യയുടെ കൈകളിൽ എത്തിച്ചാണ് ഷമി ആദ്യ വിക്കറ്റ് നേടിയത്.

തുടർന്ന് തുടർച്ചയായ രണ്ട് യോർക്കറുകളിലൂടെ അഫ്‌താബ്‌ ആലമിനെയും മുജീബു റഹ്മാനെയും വീഴ്ത്തി ഷമി ഹാട്രിക് തികക്കുകയായിരുന്നു. മത്സരത്തിൽ ഷമി മൊത്തം നാല് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഷമിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ഇന്ത്യ 11 റൺസിന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുകയും ചെയ്തു.

Advertisement