
- Advertisement -
ആർക്കും തകർക്കാനാകത്തൊരു ലോകകപ്പ് റെക്കോർഡിനുടമയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ടോപ്പ് സ്കോറർ ആയ താരം സച്ചിനാണ്. ലോകകപ്പുകളിൽ 18 തവണയാണ് ഒരു ഇന്നിങ്സിൽ സച്ചിൻ ടോപ്പ് സ്കോററായത്. ഇംഗ്ലണ്ട് ലോകകപ്പിൽ ഇറങ്ങുന്ന ഒരു താരങ്ങളും സച്ചിന്റെ ഈ നേട്ടത്തിന്റെ അടുത്ത് പോലുമില്ല.
ടോപ്പ് സ്കോററായതിന്റെ എണ്ണം വെച്ച് നോക്കുമ്പോൾ രണ്ടാം സ്ഥാനം ജാക്വിസ് കാലിസിനാണ് 10 തവണ അദ്ദേഹം ഈ നേട്ടം നേടിയിട്ടുണ്ട്. 9 തവണയാണ് ആദം ഗിൽക്രിസ്റ്റും അരവിന്ദ ഡി സില്വയും സ്വന്തമാക്കിയത്. ഗിബ്ബ്സ്,ലാറ,മാർക്ക് വോ,ഫ്ലെമിംഗ്,സങ്കകാര,ചന്ദർപോൾ,ക്രോ,ഡേവിഡ് ബൂത്ത് എന്നീ താരങ്ങൾ ഈ നേട്ടം 8 തവണയും സ്വന്തമാക്കിയിട്ടുണ്ട്.
Advertisement