ഐ.സി.സിയുടെ ബൗണ്ടറി നിയമത്തിന് പുതിയ നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

- Advertisement -

ലോകകപ്പ് ഫൈനലിന്റെ വിധി നിർണയിച്ച വിവാദ ബൗണ്ടറി നിയമത്തിന് പകരം പുതിയ നിർദ്ദേശവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പ് ഫൈനലിൽ നിശ്ചിത 50 ഓവറിലും തുടർന്ന് നടന്ന സൂപ്പർ ഓവറിലും മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ നിയമത്തിനെതിരെ കടുത്ത വിമർശനവുമായി പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇതിനൊരു പുതിയ നിർദ്ദേശവുമായാണ് മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തിയത്. ഇപ്പോൾ നിലവിൽ ഉള്ള സൂപ്പർ ഓവറിന് പുറമെ ഒരു സൂപ്പർ ഓവർ കൂടി അനുവദിക്കണമെന്നാണ് സച്ചിൻ പറഞ്ഞത്. ഇത് പ്രകാരം ആദ്യ സൂപ്പർ ഓവറിൽ മത്സരം സമനിലയിൽ അവസാനിച്ചാൽ രണ്ടാമത് ഒരു സൂപ്പർ കൂടി ഇരു ടീമുകൾക്കും ലഭിക്കും. ഇത് പ്രകാരം വിജയികളെ പ്രഖ്യാപിക്കണമെന്നാണ് സച്ചിൻ നിർദ്ദേശിച്ചത്.

ലോകകപ്പ് ഫൈനലിൽ മാത്രമല്ല എല്ലാ മത്സരത്തിലും ഈ നിയമം വേണമെന്നും സച്ചിൻ പറഞ്ഞു. എല്ലാ മത്സരവും പ്രാധാന്യം നിറഞ്ഞതാണെന്നും ഫുട്ബോളിലെ എക്സ്ട്രാ ടൈമിനോട് താരതമ്യപെടുത്തി സച്ചിൻ പറഞ്ഞു.

Advertisement