റസ്സലും ഗെയിലും ഉള്‍പ്പെടെ വലിയ അടി വീരന്മാരുമായി വിന്‍ഡീസ് ലോകകപ്പിലേക്ക്

- Advertisement -

വിന്‍ഡീസിന്റെ ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍ തുടങ്ങിയ പ്രമുഖ താരങ്ങളുള്‍പ്പെടുന്ന ടീമിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. പരിക്ക് അലട്ടുന്നുണ്ടെങ്കിലും കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിയ്ക്കുകയും റണ്‍സ് നേടുകയും ചെയ്യുന്ന റസ്സലിന്റെ പരിക്ക് ലോകകപ്പ് സമയത്ത് പൂര്‍ണ്ണമായും മാറുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് ടീം മാനേജ്മെന്റ്.

താരം ഐപിഎലില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും പരിക്ക് തന്നെയാണ് വിന്‍ഡീസിനെയും അലട്ടുന്ന വിഷയം. എന്നാല്‍ വേണ്ടത്ര വിശ്രമത്തോടെ താരത്തിനു മികവ് പുലര്‍ത്താനാകുമെന്നാണ് ടീം കോച്ച് ഫ്ലോയഡ് റീഫര്‍ പ്രതീക്ഷിക്കുന്നത്. താരത്തെ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ ആയി പരിഗണിക്കുമെന്നും കോച്ച് പ്രഖ്യാപിച്ചു.

വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രേ റസ്സല്‍, ആഷ്‍ലി നഴ്സ്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ക്രിസ് ഗെയില്‍, ഡാരെന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലെന്‍, കെമര്‍ റോച്ച്, നിക്കോളസ് പൂരന്‍, ഒഷെയ്‍ന്‍ തോമസ്, ഷായി ഹോപ്, ഷാനണ്‍ ഗബ്രിയേല്‍, ഷെല്‍‍ഡണ്‍ കോട്രെല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍

Advertisement