ഓസ്ട്രേലിയയ്ക്കെതിരെ ജേസണ്‍ റോയ് കളിയ്ക്കില്ല

ഇംഗ്ലണ്ടിനെ അതി നിര്‍ണ്ണായകമായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ഓപ്പണര്‍ ജേസണ്‍ റോയ് കളിയ്ക്കില്ല.
ഹാംസ്ട്രിംഗ് പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് താരം നെറ്റ്സില്‍ പരിശീലനം പുനരാരംഭിച്ചുവെങ്കിലും നാളത്തെ മത്സരത്തില്‍ കളിക്കുവാനുള്ള പൂര്‍ണ്ണ ഫിറ്റെന്സ്സ് താരത്തിന് വന്നിട്ടില്ലെന്നാണ് ഇംഗ്ലണ്ട് ക്യാമ്പ് വിലയിരുത്തിയിരിക്കുന്നത്. ജൂണ്‍ 14ന് വിന്‍ഡീസിനെതിരെ പരിക്കേറ്റ താരം അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക മത്സരങ്ങളിലും കളിച്ചിരുന്നില്ല.

ഞായറാഴ്ച ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം വീണ്ടും കളത്തിലേക്ക് മടങ്ങിയെത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോളുള്ളത്. താരത്തിന് പകരം ഓപ്പണറായി പരിഗണിച്ച ജെയിംസ് വിന്‍സിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ ഇതുവരെയായിട്ടില്ല. അഫ്ഗാനിസ്ഥാനെതിരെ 14 റണ്‍സും ശ്രീലങ്കയ്ക്കെതിരെ 26 റണ്‍സുമാണ് വിന്‍സിന്റെ സംഭാവന.