റഷീദ് ഖാന് നാണക്കേട്, ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം

ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്ത് റഷീദ് ഖാന്‍. ഇന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ താണ്ഡവമാടിയ മത്സരത്തില്‍ തന്റെ 9 ഓവറില്‍ നിന്ന് 110 റണ്‍സാണ് റഷീദ് ഖാന്‍ വഴങ്ങിയത്. ഇന്നത്തെ മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും നേടുവാന്‍ താരത്തിനു സാധിച്ചതുമില്ല. ലോകകപ്പിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്.

ഏകദിന ക്രിക്കറ്റില്‍ ഇത് മൂന്നാമത്തെ മോശം പ്രകടനവുമാണ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൈക്കല്‍ ലൂയിസ്(പത്തോവറില്‍ നിന്ന് 113 റണ്‍സ്), ഇംഗ്ലണ്ടിനെതിരെ 2016ല്‍ വഹാബ് റിയാസ്(പത്തോവറില്‍ 110 റണ്‍സ് എന്നിവരാണ് മറ്റു മോശം സ്കോറര്‍മാര്‍)

Previous articleസിക്സടിയിലെ റെക്കോര്‍ഡ് സ്വന്തമാക്കി ഓയിന്‍ മോര്‍ഗന്‍
Next articleടീമിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ സപ്പോര്‍ട്ട് സ്റ്റാഫിനു വലിയ റോള്‍