ഇന്ത്യൻ ടീമിൽ ഏറ്റവും സാങ്കേതിക മികവുള്ള താരം കെ.എൽ രാഹുൽ ആണെന്ന് ലാറ

ഇന്ത്യൻ ടീമിൽ ഏറ്റവും സാങ്കേതിക മികവുള്ള താരം കെ.എൽ രാഹുൽ ആണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. കഴിഞ്ഞ ദിവസം പരിക്കേറ്റ ശിഖർ ധവാന് പകരം കെ.എൽ രാഹുൽ പാകിസ്ഥാനെതിരെ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. നാലാം സ്ഥാനത്ത് രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുൻ നിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടാലും രാഹുലിന് ആ തകർച്ചയെ മറികടക്കാനുള്ള കഴിവുണ്ടെന്നും ലാറ പറഞ്ഞു.

പരിക്കേറ്റ ശിഖർ ധവാൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ നാലാം സ്ഥാനത്ത് കെ.എൽ രാഹുലിന്റെ സേവനം ഇന്ത്യക്ക് ലഭിക്കുമായിരുന്നെന്നും ലാറ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ എതിരാളികൾക്ക് ഒരു കുറവ് കണ്ടെത്താൻ കഴിയില്ലെന്നും ലാറ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഏഴാം സ്ഥാനത്ത് വരെ മികച്ച ബാറ്റ്സ്മാൻമാർ ആണെന്നും ബാറ്റ്സ്മാൻമാർ ഫോം കണ്ടെത്തിയില്ലെങ്കിലും ഏതൊരു ചെറിയ സ്കോറും പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിയുമെന്നും ലാറ പറഞ്ഞു.