അഷ്റഫുള്ളിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടുന്ന രണ്ടാമത്തെ താരമായി മുഷ്ഫിക്കുര്‍ റഹിം

2005ല്‍ കാര്‍ഡിഫില്‍ ഓസ്ട്രേലിയയ്ക്കെതിരെ മുഹമ്മദ് അഷ്റഫുള്‍ നേടിയ ശതകമാണ് ഒരു ബംഗ്ലാദേശ് താരം കംഗാരുക്കള്‍ക്കെതിരെ നേടുന്ന ആദ്യ ശതകം. 14 വര്‍ഷങ്ങള്‍ക്കിപ്പുറം ട്രെന്റ് ബ്രിഡ്ജില്‍ മുഷ്ഫിക്കുര്‍ റഹിം ആ നേട്ടം സ്വന്തമാക്കുമ്പോള്‍ വെറും രണ്ടാമത്തെ താരമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

97 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സും സഹിതമാണ് മുഷ്ഫിക്കുര്‍ ഈ നേട്ടം കൊയ്തത്. ബംഗ്ലാദേശ് ഇന്ന് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര‍് നേടിയെങ്കിലും ഓസ്ട്രേലിയ നല്‍കിയ റണ്‍മല കയറാനാകാതെയാണ് ടീം പൊരുതി കീഴടങ്ങിയത്.

Previous articleഅവസാന കിക്കിൽ കാമറൂൺ വിജയം, അർജന്റീന ലോകകപ്പിൽ നിന്ന് പുറത്ത്
Next articleഗോളടിയിൽ റെക്കോർഡിട്ട് അമേരിക്ക മുന്നോട്ട്