ഞാന്‍ വിചാരിച്ചതിലും നേരത്തെയാണ് ലോകകപ്പില്‍ കളിയ്ക്കുന്നത്

- Advertisement -

താന്‍ ലോകകപ്പ് കളിയ്ക്കുവാന്‍ യോഗ്യത നേടിയത് പ്രതീക്ഷിച്ചതിലും ഒരു നാല് വര്‍ഷം മുമ്പേയാണെന്ന് പറഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. വിന്‍ഡീസ് പൗരനാണെങ്കിലും ഇംഗ്ലീഷ് പൗരത്വമുള്ളതിനാല്‍ താരം ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ ആഗ്രഹിക്കുകയായിരുന്നു. ഇംഗ്ലണ്ട് ബോര്‍ഡ് നിയമങ്ങള്‍ ഭേദഗതി വരുത്തിയതോടെ ജോഫ്രയ്ക്ക് ഇംഗ്ലീഷ് ടീമിലേക്ക് അവസരം ലഭിച്ചു. എന്നാല്‍ പ്രാഥമിക ലോകകപ്പ് സ്ക്വാഡില്‍ താരത്തെ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ പ്രകടനം താരത്തിനെ ലോകകപ്പിലേക്ക് എത്തിച്ചു.

താന്‍ ഇത്ര നേരത്തെ ലോകകപ്പ് കളിയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ജോഫ്ര ആര്‍ച്ചര്‍ അഭിപ്രായപ്പെട്ടത്. താന്‍ ലോകകപ്പിനു എത്തുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നതല്ല, അതിനാല്‍ തന്നെ തനിക്ക് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്നും ജോഫ്ര വ്യക്തമാക്കി.

Advertisement