“ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും”

യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് മുൻ പാകിസ്ഥാൻ ബൗളർ വഖാർ യൂനിസ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒരു വലിയ മത്സരം ആണെന്നും സമ്മർദ്ദം രണ്ട് ടീമിനും ഉണ്ടാവുമെന്നും വഖാർ യൂനിസ് പറഞ്ഞു. എന്നാൽ ആദ്യത്തെ കുറച്ച് പന്തുകളും റൺസുകളും മത്സരത്തിന്റെ ഗതി നിർണയിക്കുമെന്നും അതിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞാൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് ജയിക്കാൻ കഴിയുമെന്നും വഖാർ യൂനിസ് പറഞ്ഞു.

പാകിസ്ഥാന്റെ ശ്കതി ബൗളിംഗ് ആണെന്നും മികച്ച സ്‌കോറുകൾ പ്രതിരോധിക്കാനുള്ള കഴിവ് പാകിസ്ഥാൻ ബൗളർമാർക്ക് ഉണ്ടെന്നും വഖാർ യൂനിസ് പറഞ്ഞു. നിലവിൽ ഹസൻ അലി മറ്റുള്ള ബൗളർമാരെക്കാൾ മികച്ച രീതിയിൽ പന്ത് എറിയുന്നുണ്ടെന്നും അത്കൊണ്ട് ബൗളിങ്ങിൽ പാകിസ്ഥാനെ ഹസൻ അലി നയിക്കുമെന്നും വഖാർ യൂനിസ് പറഞ്ഞു. നിലവിൽ ഏകദിന-ടി20 ലോകകപ്പുകളിൽ ഒരു തവണ പോലും ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥനായിട്ടില്ല.